ബം​ഗ​ളൂ​രു: ഷി​രൂ​ർ ദു​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഷി​രൂ​ർ എ​സ്പി​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ര​യി​ൽ​നി​ന്ന് 40 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ട്ര​ക്ക് ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ത് അ​ർ​ജു​ന്‍റെ ട്ര​ക്ക് ആ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബൂം ​എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​ൻ ട്ര​ക്ക് ക​ര​യ്ക്ക് എ​ത്തി​ക്കും. ക​ര​സേ​ന​യു​ടെ​യും നാ​വി​ക സേ​ന​യു​ടെ​യും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ സി​ഗ്ന​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്നാ​ണ് വി​വ​രം.

സി​ഗ്ന​ൽ ല​ഭി​ച്ച സ്ഥ​ല​ത്ത് ട്ര​ക്കോ മ​റ്റ് ലോ​ഹ ഭാ​ഗ​ങ്ങ​ളോ ആ​കാ​മെ​ന്ന് സേ​ന പ​റ​യു​ന്നു. ഹൈ ​ട​ൻ​ഷ​ൻ വ​യ​റി​ന്‍റെ തൂ​ണു​ക​ൾ പൊ​ട്ടി വീ​ണ​തോ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സേ​ന.