മംഗലാപുരം എക്സ്പ്രസിൽനിന്നും കഞ്ചാവ് പിടികൂടി
Wednesday, July 24, 2024 2:56 PM IST
മലപ്പുറം: മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ നിന്ന് 26 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ട്രെയിൻ തിരൂരിൽ എത്തിയപ്പോൾ എക്സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.
ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ ബാഗുകൾ ആരാണ് ട്രെയിനിൽ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.