അമീബിക് മസ്തിഷ്കജ്വരം: സംസ്ഥാനത്ത് ഒരു കുട്ടി കൂടി ചികിത്സയിൽ
Wednesday, July 24, 2024 1:16 PM IST
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരൻ ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കുട്ടിയുടെ നില തൃപ്തികരമാണ്. നിലവിൽ മുറിയിലേക്ക് മാറ്റിയ കുട്ടിയുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും. അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കണ്ണൂര് സ്വദേശിയായ മൂന്നര വയസുകാരന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.
കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന് കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്കു മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.