പാലക്കാട്ട് ലോറി തടഞ്ഞ് പോത്തുകളെ കവർന്നു; പ്രതികൾ പിടിയിൽ
Wednesday, July 24, 2024 1:05 PM IST
പാലക്കാട്: വടക്കഞ്ചേരിയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ചു. ആന്ധ്രാപ്രദേശിൽനിന്നും കോട്ടയത്തേക്ക് കൊണ്ടുവന്ന ഉരുക്കളെയാണ് കവർന്നത്. സംഭവത്തിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ(31), ഷമീർ (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് മോഷണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോബി ജോർജിന്റെയായിരുന്നു ഉരുക്കൾ.
മൃഗങ്ങളെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയശേഷം ഇവർ വാഹനം ദേശീയപാതയിൽ ഉപേക്ഷിച്ചു. 15 ലക്ഷം രൂപയുടെ ഉരുക്കളാണ് നഷ്ടമായത്.