ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ് വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​രോ​പി​ച്ച് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍. മൂ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു​മാ​ണ് യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ജൂ​ലൈ 27നാ​ണ് നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വി​ന്ദ​ര്‍ സിം​ഗ് സു​ഖു എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​ര്‍.

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബ​ജ​റ്റ് വി​വേ​ച​ന​പ​ര​മാ​യ​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​ര്‍ നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.