ഡിജിറ്റലാണ്..കാടല്ല; ഡിജിറ്റൽ സർവകലാശാല കാന്പസിൽ കാട്ടുപോത്ത്
Wednesday, July 24, 2024 9:41 AM IST
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല കാന്പസിൽ കാട്ടുപോത്ത്. ചൊവ്വാഴ്ച രാത്രിയാണ് കാന്പസിൽ കാട്ടുപോത്തിനെ കണ്ടത്.
കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ പോലീസിനു കൈമാറി. സംഭവത്തിൽ പാലോട് റേഞ്ചിലെ വനംവകുപ്പ് ഉദ്യോസ്ഥർ പരിശോധന നടത്തിവരികയാണ്.
അതേസമയം ഇത് വനമേഖലയോട് ചേർന്ന പ്രദേശമല്ല. പൊൻമുടി വനമേഖലയിലാണ് സാധാരണയായി കാട്ടുപോത്തിനെ കാണാറുള്ളത്. അവിടെനിന്നും കാട്ടുപോത്ത് ഇത്ര ദൂരത്ത് എത്താനുള്ള സാധ്യതയും കുറവാണ്.
മാസങ്ങൾക്ക് മുൻപ് കാണാതെ പോയ തന്റെ പോത്താണ് ഇതെന്ന് അവകാശപ്പെട്ട് ഒരു പ്രദേശവാസി എത്തിയിരുന്നു. എന്നാൽ ഇത് കാട്ടുപോത്തിനു സമാനമായ ജീവിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.