ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയർ
Wednesday, July 24, 2024 8:54 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയർ ആര്യ രാജേന്ദ്രൻ.
തോടിന്റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ. ഗണേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തോട് വൃത്തിയാക്കാത്തതിൽ മേയർ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്.