സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി സെല്‍റ്റിക്
Wednesday, July 24, 2024 7:04 AM IST
നോര്‍ത്ത് കരോലിന: സൗഹൃദ മത്സരത്തില്‍ മാഞ്ച്സറ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി സ്കോട്ടിഷ് വമ്പന്മാരായ സെല്‍റ്റിക് . മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരെ സെല്‍റ്റിക് വീഴ്ത്തിയത്.
നിക്കോളാസ് കുന്, ക്യോഗോ ഫുരുഹാഷി, ലൂയിസ് പാല്‍മ എന്നിവരാണ് സെല്‍റ്റിക്കിനായി ഗോളുകള്‍ നേടിയത്. നിക്കോളാസ് കുന് രണ്ട് ഗോളുകള്‍ നേടി.
ഒസ്കാര്‍ ബോബ് , മാക്സിമോ പെറോണ്‍, എര്‍ലിംഗ് ഹാലണ്ട് എന്നിവരാണ് സിറ്റിക്കായി ഗോള്‍ സ്കോര്‍ ചെയ്തത്. നോര്‍ത്ത് കരോലിനയിലെ കെനന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.