ബജറ്റ്: നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്കരിക്കും
Wednesday, July 24, 2024 1:07 AM IST
ന്യൂഡൽഹി: ബജറ്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് നിലപാട് കടുപ്പിക്കുന്നു. ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ബജറ്റിൽ കർണാടക സർക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഇതിൽ പ്രതിഷേധിച്ചാണ് നീതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഇന്ത്യാ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും.
ബജറ്റിന്മേല് ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് തീരുമാനം. ബജറ്റ് വിവേചനപരമാണെന്ന് ഇന്ത്യാ സഖ്യനേതാക്കൾ പറഞ്ഞു.