ബം​ഗ​ളൂ​രു: ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള ര​ക്ഷാ ദൗ​ത്യ​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഇ​ട​പെ‌​ട​ൽ. വി​ഷ​യത്തിൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ഇ​രു സ​ര്‍​ക്കാ​രു​ക​ളോ​ടും നാ​ളേ​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​ർ​ജു​നാ​യു​ള്ള ര​ക്ഷാ ദൗ​ത്യം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​തു​വ​രെ​യു​ള്ള ര​ക്ഷാ ദൗ​ത്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ക‍​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കേ​സ് ഹൈ​ക്കോ​ട​തി നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യം പ​രി​ഗ​ണി​ച്ച കോ​ട​തി ഹ​ർ​ജി​ക്കാ​രോ​ട് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.