മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റ്: കെ.എൻ. ബാലഗോപാൽ
Tuesday, July 23, 2024 4:55 PM IST
തിരുവനന്തപുരം: കേരളത്തിന്റെ ഒരു ആവശ്യവും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അംഗീകരിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രാജ്യത്തിന് അങ്ങേയറ്റം നിരാശ നല്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
വിഴിഞ്ഞം പോര്‍ട്ടിന് ഒരു രൂപ പോലുമില്ല. വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം ആവശ്യപ്പെട്ടത്. അതും നല്‍കിയില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാക്കേജുകള്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. സ്വന്തം മുന്നണിയുടെ താല്പര്യങ്ങള്ക്ക് മാത്രമുള്ള ബജറ്റാണ് കേന്ദ്ര ബജറ്റെന്നും അദ്ദേഹം വിമർശിച്ചു.