സ്വർണത്തിനും വെള്ളിക്കും വില കുറയും
Tuesday, July 23, 2024 1:02 PM IST
ന്യൂഡല്‍ഹി: കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായി കുറച്ചിട്ടുണ്ട്.
പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായാണ് കുറച്ചത്. കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇക്കാര്യം പ്രഖ്യാപിച്ചത്.
മൊബൈല്‍ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ മൊബൈല്‍ഫോണുകള്‍ക്കും മൊബൈല്‍ഫോണ്‍ ചാര്‍ജുകള്‍ക്കും വിലകുറയും. ലതറിനും തുണിക്കും തീരുവ കുറച്ചതോടെ ഇവയ്ക്കും വില കുറയും.