തൊഴില്‍ നൈപുണ്യ വികസനത്തിന് രണ്ട് ലക്ഷം കോടി
Tuesday, July 23, 2024 11:27 AM IST
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴില്‍ നൈപുണ്യ വികസനത്തിന് രണ്ട് ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് ജനത്തിന് നന്ദി പറഞ്ഞുകൊണ്ട് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ സുശക്തമെന്ന് മന്ത്രി വ്യക്തമാക്കി. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കും. രാജ്യത്ത് പണപെരുപ്പം നിയന്ത്രണവിധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.