ഫോ​ര്‍​ട്ട്ഹി​ല്‍: അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി സ്‌​കോ​ട്‌​ല​ന്‍​ഡ് പേ​സ​ര്‍ ചാ​ര്‍​ലി കാ​സ​ല്‍. ഒ​മാ​നെ​തി​രേ ഡ​ണ്ടി​യി​ല്‍ ന​ട​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ നേ​ട്ടം.

മ​ത്സ​ര​ത്തി​ല്‍ 5.4 ഓ​വ​ര്‍ പ​ന്തെ​റി​ഞ്ഞ ചാ​ര്‍​ലി കാ​സ​ല്‍ 21 റ​ണ്‍​സ് വി​ട്ടു​ന​ല്‍​കി​യാ​ണ് ഏ​ഴ് വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ക​ദി​ന ക്രി​ക്ക​റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ഒ​രു താ​ര​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളിം​ഗ് പ്ര​ക​ട​ന​മാ​ണി​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ഗി​സോ റ​ബാ​ഡ​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 2015 ജൂ​ലൈ​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച റ​ബാ​ഡ വെ​റും 16 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് ആ​റ് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യി​രു​ന്നു.

ചാ​ര്‍​ലി കാ​സ​ലി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ബൗ​ളിം​ഗ് പ്ര​ക​ട​ന​ത്തി​ല്‍ സ്‌​കോ​ട്‌​ല​ന്‍​ഡ് ഒ​മാ​നെ 91 റ​ണ്‍​സി​ല്‍ ഓ​ള്‍ ഔ​ട്ടാ​ക്കി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ്‌​കോ​ട്‌​ല​ന്‍​ഡ് 17.2 ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. 196 പ​ന്തു​ക​ൾ ബാ​ക്കി​നി​ർ​ത്തി​യാ​യി​രു​ന്നു സ്‌​കോ​ട്ടീ​ഷ് ജ​യം.

37 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന ബ്ര​ണ്ട​ന്‍ മ​ക്മു​ല്ല​നാ​ണ് സ്‌​കോ​ട്‌​ല​ന്‍​ഡ് വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ന്‍ റി​ച്ചി ബെ​റിം​ഗ്ട​ണ്‍ 24 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.