കെ.കെ. രമ എംഎൽഎയുടെ പിതാവ് കെ.കെ. മാധവൻ അന്തരിച്ചു
Tuesday, July 23, 2024 10:27 AM IST
കോഴിക്കോട്: കെ.കെ. രമ എംഎൽഎയുടെ പിതാവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ.കെ. മാധവൻ (87) അന്തരിച്ചു. പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കർഷകസംഘം നേതാവും നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്. സംസ്കാരം ഇന്നു വൈകുന്നേരം ആറിന് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് . മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട്, സുധാകരന് മൂടാടി, പരേതനായ ടി.പി ചന്ദ്രശേഖരന്, നിമിഷ ചാലിക്കര. സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്, കെ.കെ. ഗംഗാധരന്, കെ.കെ. ബാലന്.