ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ര്‍​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ച് ഇ​ന്ന് പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തും.

കൂ​ടു​ത​ൽ റ​ഡാ​റു​ക​ൾ എ​ത്തി​ച്ച് സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ പു​ഴ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തി​ര​ച്ചി​ൽ ന​ട​ക്കു​ക. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പു​ഴ​യ്ക്ക് അ​ടി​യി​ൽ നി​ന്ന് പു​തി​യ സി​ഗ്ന​ൽ കി​ട്ടി​യി​രു​ന്നു. ലോ​റി ക​ര​ഭാ​ഗ​ത്ത് ഇ​ല്ലെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.

ഗം​ഗാ​വ​ലി ന​ദി​ക്ക​ടി​യി​ൽ നി​ന്ന് കി​ട്ടി​യ സി​ഗ്ന​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഇ​ന്ന​ത്തെ പ​രി​ശോ​ധ​ന. പു​ഴ​യി​ൽ ക​ര ഭാ​ഗ​ത്ത് നി​ന്ന് 40 മീ​റ്റ‌​ർ അ​ക​ലെ​യാ​ണ് സി​ഗ്ന​ൽ കി​ട്ടി​യി​ട്ടു​ള്ള​ത്. ലോ​റി ച​ളി​മ​ണ്ണി​ൽ പൂ​ണ്ട് പു​ത​ഞ്ഞ് പോ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു.