തേവര-കുണ്ടന്നൂര്‍ പാലം തുറന്നു
Tuesday, July 23, 2024 7:05 AM IST
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട തേവര- കുണ്ടന്നൂര്‍ പാലം തുറന്നു. പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി.
കഴിഞ്ഞ ദിവസമാണ് പാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. രണ്ട് തവണ മാറ്റിവെച്ച അറ്റകുറ്റപണിക്ക് ശേഷമാണ് പാലം തുറന്നത്.
അതേസമയം പണി ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്ന് ചൂണ്ടക്കാട്ടി മരട് നഗരസഭാ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും ആലുവ എന്‍.എച്ച്. സബ് ഡിവിഷന് അസ്.എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും പരാതി നല്കി.
പൂര്‍ണമായും നിലവിലുള്ള ടാര്‍ നീക്കം ചെയ്ത് മികച്ച നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യമെന്നും നഗരസഭാ ചെയര്മാന് അറയിച്ചു.