മന്ത്രിസ്ഥാനം പോയതിന് പിന്നാലെ രാജിഭീഷണി മുഴക്കി മധ്യപ്രദേശ് എംഎല്‍എ
Tuesday, July 23, 2024 4:44 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാഗര്‍സിംഗ് ചൗഹാന് രാജി ഭീഷണി മുഴക്കി. മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം- പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന നാഗര്സിംഗിന്റെ മന്ത്രി സ്ഥാനം പോയതിന് പിന്നാലെയാണ് അദ്ദേഹം രാജി ഭീഷണി മുഴക്കിയത്.
ഞായറാഴ്ചയാണ് നാഗര്‍സിംഗ് ചൗഹാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തനായ നാഗര്സിംഗിന്റെ തീരുമാനം ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായി മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന ആദിവാസി സമൂഹത്തിനെതിരെയുമുള്ള കനത്ത പ്രഹരമാണെന്നും ചൗഹാന് വിമര്‍ശനം ഉന്നയിച്ചു.
ചൗഹാനെ സ്ഥാനത്തുനിന്ന് നീക്കുകയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയുമായിരുന്നു. ഇതോടെയാണ് നാഗര്‍സിങ് ചൗഹാന് കലാപക്കൊടി ഉയര്‍ത്തിയത്. രത്ലാമില്നിന്നുള്ള ലോക്സഭാംഗമാണ് ചൗഹാന്റെ ഭാര്യ അനിത നാഗര്‍സിംഗ് ചൗഹാന്. ഇവരും രാജിവെച്ചേക്കുമെന്ന് സൂചനകളുണ്ട്.