തി​രു​വ​ന​ന്ത​പു​രം: അ​ർ​ജു​നെ കാ​ണാ​താ​യ ക‍​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ ഗം​ഗാ​വ​ലി ന​ദി​ക്ക​ടി​യി​ൽ നി​ന്ന് സി​ഗ്ന​ൽ കി​ട്ടി​യ​താ​യി സൈ​ന്യം. ക​ര​യി​ൽ​നി​ന്ന് 40 മീ​റ്റ‌​ർ അ​ക​ലെ​യാ​ണ് സി​ഗ്ന​ൽ കി​ട്ടി​യി​ട്ടു​ള്ള​ത്.

ലോ​റി ചെ​ളി​യി​ൽ പു​ത​ഞ്ഞ് പോ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നാ​വി​ല്ലെ​ന്ന് സൈ​ന്യം പ​റ​യു​ന്നു. എ​ന്നാ​ൽ ക​ന​ത്ത ഒ​ഴു​ക്കാ​ണ് പു​ഴ​യി​ലു​ള്ള​ത്. സി​ഗ്ന​ൽ കി​ട്ടി​യ സ്ഥ​ല​ത്ത് നാ​വി​ക​സേ​ന ചൊ​വ്വാ​ഴ്ച വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തും.

വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫെ​റ​ക്സ് ലൊ​ക്കേ​റ്റ​ർ 120ഉം ​ഡീ​പ് സെ​ർ​ച്ച് മൈ​ൻ ഡി​റ്റ​ക്റ്റ​റും ഉ​പ​യോ​ഗി​ച്ചാ​വും സി​ഗ്ന​ൽ ല​ഭി​ച്ച ഭാ​ഗ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ക.