നിപ: ഒൻപത് പേരുടെ സാന്പിളുകൾ നെഗറ്റീവ്
Monday, July 22, 2024 7:46 PM IST
മലപ്പുറം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒൻപത് പേരുടെ സാമ്പിളുകൾ നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ ഒൻപത് പേരുടെ ഫലമാണ് ലഭിച്ചത്.
മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുള്ളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്.
മരിച്ച കുട്ടിയുടെ പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്.
2023ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചത്.