ഷിരൂർ അപകടം; മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കർണാടക പോലീസ്
Monday, July 22, 2024 2:58 PM IST
ബംഗുളൂരു: ഷിരൂരിലുള്ള മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കർണാടക പോലീസ്. ഇന്ത്യൻ സൈന്യം മാത്രം അപകട സ്ഥലത്തു മതിയെന്നും അരമണിക്കൂറിനകം മറ്റുള്ളവർ സ്ഥലത്തുനിന്ന് മാറാനും രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോട് കർണാടക പോലീസ് നിർദേശിച്ചു.
അതേസമയം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്നല്‍ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാല്‍ തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തില്‍ മണ്ണ് നീക്കി പരിശോധന നടക്കുന്നുണ്ട്.
എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എട്ട് മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.
സൈന്യത്തിന്റെ റഡാര്‍ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാര്‍ സിഗ്നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല.