മ​ല​പ്പു​റം: നി​പ ബാ​ധി​ച്ച് മ​രി​ച്ച 14 വ​യ​സു​കാ​ര​ന്‍റെ വി​ശ​ദ​മാ​യ പു​തി​യ റൂ​ട്ട് മാ​പ്പ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. മാ​പ്പി​ല്‍ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​പ ക​ൺ​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് നി​പ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. കു​ട്ടി ജൂ​ലൈ 11 മു​ത​ല്‍ 15വ​രെ പോ​യ സ്ഥ​ല​ങ്ങ​ളു​ടെ റൂ​ട്ട് മാ​പ്പ് ആ​ണ് നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജൂ​ലൈ 11 മു​ത​ല്‍ ജൂ​ലൈ 19വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ വി​ശ​ദ​മാ​യ റൂ​ട്ട് മാ​പ്പ് ആ​ണ് നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഹൈ​റി​സ്കി​ലു​ള്ള 13പേ​രു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. ഒ​ന്പ​ത് പേ​രു​ടേ​ത് കോ​ഴി​ക്കോ​ടും നാ​ല് പേ​രു​ടേ​ത് തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 350 പേ​രാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 101 പേ​ര്‍ ഹൈ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്. 68 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്.

നി​പ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍

0483-2732010
0483-2732050
0483-2732060
0483-2732090

പു​തി​യ റൂ​ട്ട് മാ​പ്പ്



ജൂ​ലൈ 11 രാ​വി​ലെ 6.50 ന് ​ചെ​മ്പ്ര​ശ്ശേ​രി ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും സി​പി​ബി എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി. 7.18 നും 8.30 ​നും ഇ​ട​യി​ൽ പാ​ണ്ടി​ക്കാ​ട് ബ്രൈ​റ്റ് ട്യൂ​ഷ​ൻ സെ​ന്‍റ​ർ.

ജൂ​ലൈ 12 രാ​വി​ലെ 7.50 ന് ​വീ​ട്ടി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ ഡോ.​വി​ജ​യ​ൻ ക്ലി​നി​ക് (8 മു​ത​ൽ 8.30 വ​രെ), തി​രി​ച്ച് ഓ​ട്ടോ​യി​ൽ വീ​ട്ടി​ലേ​ക്ക് ജൂ​ലൈ 13 രാ​വി​ലെ പി​കെ​എം ഹോ​സ്പ്പി​റ്റ​ൽ: കു​ട്ടി​ക​ളു​ടെ ഒ.​പി (7.50 am-8.30), കാ​ഷ്വാ​ലി​റ്റി (8.30-8.45), നി​രീ​ക്ഷ​ണ മു​റി (8.45-9.50), കു​ട്ടി​ക​ളു​ടെ ഒ​പി (9.50-10.15), കാ​ന്‍റീ​ൻ (10.15-10.30)

ജൂ​ലൈ 14 വീ​ട്ടി​ൽ. ജൂ​ലൈ 15 രാ​വി​ലെ ഓ​ട്ടോ​യി​ൽ പി.​കെ.​എം ഹോ​സ്പി​റ്റി​ലേ​ക്ക്. കാ​ഷ്വാ​ലി​റ്റി (7.15 -7.50), ആ​ശു​പ​ത്രി മു​റി (7.50 - 6.20), ആം​ബു​ല​ൻ​സ് (6.20 pm), മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ കാ​ഷ്വാ​ലി​റ്റി (6.50 pm -8.10 pm), എം​ആ​ർ​ഐ മു​റി (8.10 pm -8.50 pm), എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം (8.50 pm- 9.15 pm), പീ​ഡി​യാ​ട്രി​ക് ഐ​സി​യു ( 9.15 pm മു​ത​ൽ ജൂ​ലൈ 17 വൈ​കി​ട്ട് 7.30 വ​രെ),.

ജൂ​ലൈ 17 എം​ആ​ർ​ഐ മു​റി (7.37 pm -8.20 pm), പീ​ഡി​യാ​ട്രി​ക് ഐ.​സി​യു (8.20 pm മു​ത​ൽ- ജൂ​ലൈ 19 വൈ​കു​ന്നേ​രം 5.30 വ​രെ) ജൂ​ലൈ 19 വൈ​കു​ന്നേ​രം 5.30 ആം​ബു​ല​ൻ​സി​ൽ മിം​സ് ഹോ​സ്പി​റ്റ​ൽ, കോ​ഴി​ക്കോ​ട്