നിപ: മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്; സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണം
Monday, July 22, 2024 11:13 AM IST
മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. മാപ്പില്‍ പറയുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിക്കെ ഞായറാഴ്ച മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള ദിവസങ്ങളിലെ വിശദമായ റൂട്ട് മാപ്പ് ആണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഒന്‍പത് പേരുടേത് കോഴിക്കോടും നാല് പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര് ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്.
നിപ കണ്ട്രോള് റൂം നമ്പറുകള്‍
0483-2732010
0483-2732050
0483-2732060
0483-2732090
പുതിയ റൂട്ട് മാപ്പ്
ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പിൽ നിന്നും സിപിബി എന്ന സ്വകാര്യ ബസിൽ കയറി. 7.18 നും 8.30 നും ഇടയിൽ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷൻ സെന്റർ.
ജൂലൈ 12 രാവിലെ 7.50 ന് വീട്ടിൽ നിന്നും ഓട്ടോയിൽ ഡോ.വിജയൻ ക്ലിനിക് (8 മുതൽ 8.30 വരെ), തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് ജൂലൈ 13 രാവിലെ പികെഎം ഹോസ്പ്പിറ്റൽ: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒപി (9.50-10.15), കാന്റീൻ (10.15-10.30)
ജൂലൈ 14 വീട്ടിൽ. ജൂലൈ 15 രാവിലെ ഓട്ടോയിൽ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 - 6.20), ആംബുലൻസ് (6.20 pm), മൗലാന ഹോസ്പിറ്റൽ കാഷ്വാലിറ്റി (6.50 pm -8.10 pm), എംആർഐ മുറി (8.10 pm -8.50 pm), എമർജൻസി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐസിയു ( 9.15 pm മുതൽ ജൂലൈ 17 വൈകിട്ട് 7.30 വരെ),.
ജൂലൈ 17 എംആർഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതൽ- ജൂലൈ 19 വൈകുന്നേരം 5.30 വരെ) ജൂലൈ 19 വൈകുന്നേരം 5.30 ആംബുലൻസിൽ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്