ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഏ​ഴാംദി​ന​മാ​യ ഇ​ന്ന് ക​ര​യി​ലും ഗം​ഗാ​വാ​ലി പു​ഴ​യി​ലും ഒ​രേ സ​മ​യ​മാ​ണ് തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സും നാ​വി​ക​സേ​ന വി​ദ​ഗ്ധ​രും ചേ​ർ​ന്നാ​ണ് പു​ഴ​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള റ​ഡാ​റു​ക​ള്‍ അ​ട​ക്കം എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ ക​ണ്ണി​ക​ളാ​കാ​ന്‍ മു​ക്ക​ത്തു​നി​ന്ന് അ​ട​ക്കം ആ​ളു​ക​ള്‍ പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ആ​റാം ദി​വ​സ​ത്തെ തി​ര​ച്ചി​ലി​നു ശേ​ഷം അ​ർ​ജു​ന്‍റെ വാ​ഹ​നം മ​ണ്ണി​ന​ടി​യി​ലി​ല്ലെ​ന്ന് ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. 98 ശ​ത​മാ​നം മ​ണ്ണ് മാ​റ്റി​യി​ട്ടും ട്ര​ക്ക് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​നി മ​ണ്ണ് മാ​റ്റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.