രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
Monday, July 22, 2024 9:23 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരിയിൽ ഭീകരാക്രമണം. സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
ഒരു സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സൈന്യം തിരിച്ചടിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.