പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​കാ​ധി​പ​ത്യ ശൈ​ലി​യും ധാ​ഷ്ട്യ​വും ജ​ന​വി​കാ​രം എ​തി​രാ​ക്കി​യെ​ന്ന് എ​ഐ​വൈ​എ​ഫ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന പ​രാ​മ​ര്‍​ശം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ​യെ​ത്ത​ന്നെ ബാ​ധി​ച്ചു​വെ​ന്നും എ​ഐ​വൈ​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

എ​ഐ​വൈ​എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ശി​ല്‍​പ​ശാ​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ വി​മ​ര്‍​ശ​ന​മു‌​യ​ർ​ന്ന​ത്. ക്ഷേ​മ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​ത് താ​ഴേ​ത്ത​ട്ടി​ലു​ള​ള​വ​രെ ഇ​ട​തി​ന് എ​തി​രാ​ക്കി. സ​പ്ലൈ​ക്കോ പ്ര​തി​സ​ന്ധി കാ​ര്യ​ങ്ങ​ള്‍ രൂ​ക്ഷ​മാ​ക്കി​യെ​ന്നും എ​ഐ​വൈ​എ​ഫ് വി​മ​ർ​ശി​ച്ചു.

ന​വ​ക​രേ​ള സ​ദ​സ് പൂ​ര്‍​ണ​മാ​യും ഇ​ട​ത് സ്വ​ഭാ​വ​ത്തി​ലു​ള​ള​താ​യി​രു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള മു​ട​ക്കം, പി​ന്നാ​ക്ക വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റെ​പെ​ന്‍​ഡ് മു​ട​ക്കം എ​ന്നി​വ ഇ​ട​ത് മ​ന​സു​ള​ള​വ​രി​ല്‍ പോ​ലും എ​തി​ര്‍ വി​കാ​രം സൃ​ഷ്ടി​ച്ചു​വെ​ന്നും ശി​ൽ​പ​ശാ​ല​യി​ൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.