തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും:അജിത്ത് പവാര്‍
Monday, July 22, 2024 5:53 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയിക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മത്സരിച്ച് വിജയം നേടാന്‍ കരുത്തുണ്ടെന്നും പവാര്‍ പറഞ്ഞു.
"ലോക്സഭയിലേക്ക് സഖ്യമായാണ് മത്സരിച്ചത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പക്ഷെ തങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനെ സഖ്യത്തിനൊപ്പം നേരിടും.'-അജിത്ത് പവാര്‍ പറഞ്ഞു.
അജിത്ത് പവാറിന്റെ എന്‍സിപിയുമായുള്ള സഖ്യം ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന തരത്തിലുള്ള ലേഖനങ്ങള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധികരണങ്ങളില്‍ ലേഖനങ്ങള്‍ വരുന്നതിനിടെയാണ് അജിത്തിന്റെ പ്രഖ്യാപനം. എന്‍സിപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആര്‍എസ്എസ് നേതാക്കളില്‍ നിന്നും വരുന്നുണ്ട്.