കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പം: ഡോണൾഡ് ട്രംപ്
Monday, July 22, 2024 12:50 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പമെന്ന് ട്രംപ് പ്രതികരിച്ചു.
വാർത്താ കുറിപ്പിലൂടെയാണ് ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്ന വിവരം അറിയിച്ചത്. പിന്നാലെ അദ്ദേഹം ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ നിർദേശിച്ചു.
കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കമലയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്പോൾ പിന്തുണ ഉണ്ടാവണമെന്ന് ബൈഡൻ അഭ്യർഥിച്ചു.