തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ നി​ധി പെ​ൻ​ഷ​ൻ ഒ​രു ഗ​ഡു വി​ത​ര​ണം ബു​ധ​നാ​ഴ്ച (ജൂ​ലൈ 24) തു​ട​ങ്ങു​മെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 1600 രൂ​പ വീ​ത​മാ​ണ്‌ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ല​ഭി​ക്കു​ക. ഇ​തി​നാ​യി 900 കോ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

പ​തി​വു​പോ​ലെ ബാ​ങ്ക്‌ അ​ക്കൗ​ണ്ട്‌ ന​മ്പ​ർ ന​ൽ​കി​യി​ട്ടു​ള്ള​വ​ർ​ക്ക്‌ അ​ക്കൗ​ണ്ട്‌ വ​ഴി​യും, മ​റ്റു​ള്ള​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി നേ​രി​ട്ടു വീ​ട്ടി​ലും പെ​ൻ​ഷ​ൻ എ​ത്തി​ക്കും.

അ​താ​ത്‌ മാ​സം പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്‌ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ അ​താ​ത് മാ​സം പെ​ൻ​ഷ​ൻ ന​ൽ​കി വ​രു​ന്നു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.