അർജുൻ കാണാമറയത്ത്...,റോഡിൽ ലോറി കണ്ടെത്താനായില്ല
Sunday, July 21, 2024 5:00 PM IST
ബംഗുളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനായില്ല. അർജുൻ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ ഇല്ലെന്ന് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു.
തെരച്ചിൽ നടത്തിയ മണ്‍കൂനയിൽ ലോറി ഇല്ല. സിഗ്നൽ കിട്ടിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. 98 ശതമാനവും മണ്ണെടുത്തിട്ടും ലോറി കണ്ടെത്താനായില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇതിൽ കൂടുതൽ മണ്ണെടുക്കാനാകില്ല. മണ്കൂനയിലെ പരിശോധന തുടരേണ്ടതുണ്ടോയെന്ന് സൈന്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പുഴയിലേക്ക് പരിശോധന വ്യാപിപ്പിക്കും. പുഴയിലെ പരിശോധന അതിസങ്കീർണമാകുമെന്നും പരിശോധന തുടരുന്നതിൽ നാവികസേനയുടെ നിർദേശത്തിനു കാത്തിരിക്കുകയാണെന്നും കൃഷ്ണ ബൈര ഗൗഡ കൂട്ടിച്ചേർത്തു.