ബം​ഗു​ളൂ​രു: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ർ​ജു​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി റോ​ഡി​ൽ ഇ​ല്ലെ​ന്ന് ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി കൃ​ഷ്ണ ബൈ​ര ഗൗ​ഡ പ​റ​ഞ്ഞു.

തെ​ര​ച്ചി​ൽ ന​ട​ത്തി​യ മ​ണ്‍​കൂ​ന​യി​ൽ ലോ​റി ഇ​ല്ല. സി​ഗ്ന​ൽ കി​ട്ടി​യ സ്ഥ​ല​ത്ത് ലോ​റി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 98 ശ​ത​മാ​ന​വും മ​ണ്ണെ​ടു​ത്തി​ട്ടും ലോ​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തി​ൽ കൂ​ടു​ത​ൽ മ​ണ്ണെ​ടു​ക്കാ​നാ​കി​ല്ല. മ​ണ്‍​കൂ​ന​യി​ലെ പ​രി​ശോ​ധ​ന തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്ന് സൈ​ന്യം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​ഴ​യി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും. പു​ഴ​യി​ലെ പ​രി​ശോ​ധ​ന അ​തി​സ​ങ്കീ​ർ​ണ​മാ​കു​മെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​ന്ന​തി​ൽ നാ​വി​ക​സേ​ന​യു​ടെ നി​ർ​ദേ​ശ​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കൃ​ഷ്ണ ബൈ​ര ഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.