നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്
Sunday, July 21, 2024 4:40 PM IST
ന്യൂഡൽഹി: കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി.
വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർഥന അനുസരിച്ച് ഐസിഎംആർ , മോണോക്ലോണൽ ആന്റി ബോഡികൾ അയച്ചു.
രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്റിബോഡികൾ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും.
രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും. കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും.