ഷിരൂർ അപകടം; മനാഫിനെ മർദിച്ച എസ്പിക്ക് വേണ്ടി മാപ്പ് ചോദിച്ച് എംഎൽഎ
Sunday, July 21, 2024 10:38 AM IST
ബംഗുളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിനെ എസ്പി മർദിച്ച സംഭവത്തിൽ ക്ഷമാപണവുമായി കാർവാർ എംഎൽഎ.
ലോറി ഉടമയോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാണെന്നും ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിയെ തിരച്ചിലിനായി എത്തിച്ചത് സംബന്ധിച്ചായിരുന്നു തർക്കം. രക്ഷാപ്രവർത്തകരെ പോലീസ് തടഞ്ഞുവെന്നും മനാഫിനുനേരെ കൈയേറ്റമുണ്ടായതായും കാർവാർ എസ്പി മുഖത്തടിച്ചതായും കൂടെയുള്ളവർ ആരോപിച്ചു. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു.