പാ​ല​ക്കാ​ട്: ത​രൂ​രി​ൽ ഗാ​യ​ത്രി പു​ഴ​യി​ൽ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​റ്റൂ​ർ സ്വ​ദേ​ശി ഷി​ബി​ലി(17)​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ഷി​ബി​ൽ മൂ​ന്നു കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മീ​ൻ​പി​ടി​ക്കാ​ൻ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. സ്കൂ​ബ ടീം ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഷി​ബി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ത​രൂ​രി​ലെ അ​മ്മ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ചി​റ്റൂ​ർ സ്വ​ദേ​ശി​യാ​യ ഷി​ബി​ൻ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഷി​ബി​ലി​ന് നീ​ന്ത​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ് വീ​ട്ടു​കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​പ​ക​ട വി​വ​ര​മ​റി​യി​ച്ച​ത്.