സ്വകാര്യവത്കരണം: കേന്ദ്രം പിന്നോട്ടുപോകുമെന്ന് കരുതുന്നുവെന്ന് വൈദ്യുതിമന്ത്രി
Sunday, July 21, 2024 7:05 AM IST
കൊച്ചി: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചെലവുകള്‍ക്കനുസരിച്ച് വൈദ്യുതി താരിഫ് കൂട്ടുന്ന പതിവ് ഇവിടെയില്ല. ഉത്പാദനരംഗത്ത് പുതിയ പദ്ധതികള്‍ വരണമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് 3000 ടിഎംസി വെള്ളമുണ്ട്. എന്നാല്‍ വൈദ്യുതിക്കും കൃഷിക്കുമായി 300 ടിഎംസി മാത്രമാണു നമ്മള് ഉപയോഗിക്കുന്നത്. ബാക്കിയുള്ളത് പാഴാകുകയാണ്. ഇടുക്കിയില്‍നിന്ന് 55 പൈസയ്ക്കാണ് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുന്നത്. എന്നാല്‍ പീക്ക് സമയത്ത് പുറത്തുനിന്ന് വാങ്ങുന്നത് എട്ടു മുതല്‍ 15 രൂപ വരെ നല്‍കിയാണ്.
കെഎസ്ഇബിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.