തൃശൂരിൽ പ്രാധമീകാരോഗ്യ കേന്ദ്രത്തിൽ അജ്ഞാതൻ തീയിട്ടു
Sunday, July 21, 2024 4:17 AM IST
തൃശൂർ: പ്രാധമീകാരോഗ്യ കേന്ദ്രത്തിൽ അജ്ഞാതൻ തീയിട്ടു. തൃശൂർ വില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ആശുപത്രി ഫാര്‍മസി ഭാഗികമായി കത്തി നശിച്ചു. ഓഫീസിലെ ഫയലും ഫാര്‍മസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തി നശിച്ചു. രണ്ട് മുറികള്‍ കത്തിയിട്ടുണ്ട്.
തീയിട്ടത് ആരാണെന്ന് വ്യക്തമല്ല. തീയിട്ട ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഓഫീസിലുണ്ടായിരുന്ന ഹെഡ് ക്ലര്‍ക്ക് അനൂപിന്റെ കാലിന് പൊള്ളലേറ്റിട്ടുണ്ട്. അനൂപിനെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.