ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
Sunday, July 21, 2024 1:05 AM IST
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 14 സീറ്റുകളില്‍ ഒന്‍പത് എണ്ണത്തിലും വിജയിച്ചത് ബിജെപിയാണെന്നും ഇത് നിമയസഭ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 52 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നിലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
"നിലവില്‍ സംസ്ഥാനത്ത് അധികാരത്തിലുള്ളത് അഴിമതിയുടെ സര്‍ക്കാരാണ്. മുഖ്യമന്ത്രി തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു. കോടികളുടെ അഴിമതിയാണ് നിലവിലെ സര്‍ക്കാരിന്റെ സമയത്ത് നടന്നിട്ടുള്ളത്. ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ ബിജെപിയെ വിജയിപ്പിക്കും.'-അമിത് ഷാ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചുവെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ ആഘോഷിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്ന് പരിഹസിച്ചു. വിജയിച്ചാല്‍ ആഘോഷിക്കുന്നത് സാധാരണമാണ് എന്നാല്‍ പരാജയപ്പെട്ടാല്‍ ഇത്തരത്തില്‍ പെരുമാറുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.