യുപിയിൽ ചരക്ക് ട്രെയിനിന്റെ 12 ബോഗികൾ പാളം തെറ്റി
Saturday, July 20, 2024 11:43 PM IST
ലക്നോ: ഉത്തർപ്രദേശിലെ അംരോഹ റെയിൽവേ സ്റ്റേഷനു സമീപം ചരക്ക് ട്രെയിനിന്റെ 12 ബോഗികൾ പാളം തെറ്റി. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ഗാസിയാബാദ്-മൊറാദാബാദ് സെക്ഷനിലെ അംറോഹ യാർഡിൽ വച്ചാണ് അപകടമുണ്ടായതെന്ന് നോർത്തേൺ റെയിൽവേ സിപിആർഒ അറിയിച്ചു.15 ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഈ റൂട്ടിലെ ട്രെയിനുകൾ ഗാസിയാബാദ്, ഹാപൂർ, ഗജ്റൗള വഴിയാണ് തിരിച്ചുവിടുന്നത്.