തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി ഒൻപത് മുതൽ അടച്ചിടും
Saturday, July 20, 2024 8:20 PM IST
കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി ഒൻപത് മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്.
രണ്ട് ദിവസത്തേക്ക് ഇവിടേയ്ക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഗതാഗതം പുനഃസ്ഥാപിക്കും.