പാണ്ടിക്കാട്ടെ വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു
Saturday, July 20, 2024 6:15 PM IST
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരന് നിപയെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
പുനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷമെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ ബാലനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.