ഉത്സവത്തിനിടെ സംഘര്‍ഷം; കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
Saturday, July 20, 2024 3:14 PM IST
തൃശൂര്‍: കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജിനേഷ് എന്ന യുവാവിന് നേരെയാണ് വധശ്രമം ഉണ്ടായത്.ഇന്ന് രാവിലെ 11: 30 ഓടെയാണ് സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ സമീപത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് അക്രമം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഉത്സവത്തിനിടെ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് ജിനേഷ്. ഇയാള്‍ സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.