അട്ടപ്പാടിയില്‍ രണ്ട് പോലീസുകാരെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Saturday, July 20, 2024 11:14 AM IST
പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ രണ്ട് പോലീസുകാരുടെ മൃതദേഹം കണ്ടെത്തി. മുരുകന്, കാക്കന് എന്നിവരാണ് മരിച്ചത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതാണ് ഇരുവരും.
പുതൂര്‍ സ്റ്റേഷനിലെ സിപിഒ ആണ് കുറുമ്പ വിഭാഗത്തില്‍പെട്ട മുരുകന്. ഇരുവരും കൂടി മുരുകന്റെ ഊരിലേക്ക് പോകുമ്പോഴാണ് കാണാതായത്. പുഴ മുറിച്ച് കടന്നാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്.
മൂന്ന് ദിവസത്തെ അവധിക്ക് പോയ ഇവരെ നാലാം ദിവസമായിട്ടും കാണാതെ വന്നതോടെയാണ് പോലീസും വനംവകുപ്പും അന്വേഷണം തുടങ്ങിയത്. രണ്ട് ഭാഗത്തുനിന്നായാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. പുഴയില്‍ പെട്ടാകാം അപകടമെന്നാണ് പ്രാഥമിക നിഗമനം.