നീറ്റ് മാർക്ക് ഇന്നു പ്രസിദ്ധീകരിക്കും
Saturday, July 20, 2024 10:17 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യിൽ ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് നഗരങ്ങളുടെയും പരീക്ഷാകേന്ദ്രങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ന് പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ)യുടെ വെബ്സൈറ്റിൽ ഇന്ന് ഉച്ചയ്ക്ക് 12നു മുന്പ് ഫലം പ്രസിദ്ധീകരിക്കും.
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അറിയാൻ സന്പൂർണ പരിശോധന അത്യാവശ്യമാണെന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ കോടതി ആവശ്യപ്പെട്ടത്.
ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടായി എന്നു കണ്ടെത്തിയ ശേഷം മാത്രമേ പുനഃപരീക്ഷ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.