അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കണം: കോണ്‍ഗ്രസ്-എസ്
Saturday, July 20, 2024 4:32 AM IST
കൊച്ചി: എല്‍ഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു തോന്നത്തക്ക നിലയില്‍ തെരഞ്ഞെടുപ്പ് അവലോകന വാര്‍ത്തകള്‍ വരുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന നേതൃയോഗം.
എല്‍ഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ആര്. വത്സന്,അഡ്വ. ടി.വി. വര്‍ഗീസ്, അനില്‍ കഞ്ഞിലി, ഐ. ഷിഹാബുദീന്‍, ബാബു ഗോപിനാഥ്, ഉഴമലക്കല്‍ വേണുഗോപാല്‍, കെ.എസ്. അനില്‍, പി.പി. ജോര്‍ജ് കുട്ടി, പട്ടം ശ്രീകുമാര്‍, മാത്യൂസ് കോലഞ്ചേരി, കഴക്കൂട്ടം സതീശന് എന്നിവര്‍ പ്രസംഗിച്ചു.