കെ. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു
Saturday, July 20, 2024 2:51 AM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.
36 വർഷമായി കെ. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.