ഉമ്മൻചാണ്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തിനായ് ഒരുപാട് ഇടപെടലുകൾ നടത്തി: ചാണ്ടി ഉമ്മൻ
Saturday, July 20, 2024 1:57 AM IST
കൊല്ലം: ഉമ്മൻചാണ്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി പ്രത്യേക താൽപര്യം കാണിച്ച് അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഇടപെടലുകൾ നടത്തിയെന്ന് ചാണ്ടി ഉമ്മൻ. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് വരുന്ന സമയത്താണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻചാണ്ടിയും എന്ന് ചാണ്ടി ഉമ്മൻ വ്യകതമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം. പുതുപ്പള്ളിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കം പങ്കെടുത്തിരുന്നു.