കര്‍ണാടകയില്‍ വീട് തകര്‍ന്നു: മൂന്ന് മരണം
Saturday, July 20, 2024 12:30 AM IST
ഹാവേരി: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ ഹാവേരിയില്‍ വീട് തകര്‍ന്നു. അപകടത്തില്‍ ഒരു സ്ത്രീയും അവരുടെ സഹോദരിയുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. 30 വയസുള്ള ചന്നമയും രണ്ട് വയസുള്ള അമൂല്യയും അനുശ്രീയുമാണ് മരിച്ചത്.
സവനൂര്‍ താലൂക്കിലെ മദപുര ഗ്രാമത്തിലാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മുത്തപ്പ, സുനിത, യെല്ലമ്മ എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യെല്ലമ്മയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മേല്‍ക്കൂര തകര്‍ന്നുവീണത്.