ധാം​ബു​ള്ള: വ​നി​താ ഏ​ഷ്യാ ക​പ്പ് ടി20 ​ടൂ​ര്‍​ണ​മെ​ന്‍റി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​യ്ക്ക് വി​ജ​യ തു​ട​ക്കം. സ്കോ​ര്‍ പാ​ക്കി​സ്ഥാ​ന്‍ 19.2 ഓ​വ​റി​ല്‍ 108, ഇ​ന്ത്യ14.1 ഓ​വ​റി​ല്‍ 109-3.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​നെ 19.2 ഓ​വ​റി​ല്‍ 108 റ​ണ്‍​സി​ന് എ​റി​ഞ്ഞി​ട്ട ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ 109 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 14.1 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു.

25 റ​ൺ​സ് നേ​ടി​യ സി​ദ്ര അ​മീ​നാ​ണ് പാ​ക് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്കാ​യി ദീ​പ്തി ശ​ര്‍​മ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ പൂ​ജ വ​സ്ട്രാ​ക്ക​റും രേ​ണു​ക സിം​ഗും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇ​ന്ത്യ​ക്കാ​യി ഷ​ഫാ​ലി​യും മ​ന്ദാ​ന​യും ചേ​ര്‍​ന്ന് മി​ക​ച്ച തു​ട​ക്കം ന​ൽ​കി. പ​വ​ര്‍ പ്ലേ​യി​ല്‍ ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 57 റ​ണ്‍​സ​ടി​ച്ചു​കൂ​ട്ടി​യ​ത്.

31 പ​ന്തി​ല്‍ 45 റ​ണ്‍​സെ​ടു​ത്ത് സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. 29 പ​ന്തി​ല്‍ 40 റ​ണ്‍​സ​ടി​ച്ച ഷ​ഫാ​ലി വ​ര്‍​മ​യു​ടെ പ്ര​ക​ട​ന​വും ഇ​ന്ത്യ​ൻ ജ​യം അ​നാ​യാ​സ​മാ​ക്കി.

ഇ​രു​പ​തു റ​ൺ​സി​ന് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ദീ​പ്തി ശ​ര്‍​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച യുഎഇ​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.