ആമയിഴഞ്ചാൻ ദുരന്തം: ജോയിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ കൈമാറി
Friday, July 19, 2024 6:45 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച തുക മന്ത്രി വി.ശിവൻകുട്ടി ജോയിയുടെ വീട്ടിലെത്തി കൈമാറി. ജൂലൈ13 ന് തോട്ടിലിറങ്ങി മാലിന്യം മാറ്റുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ജോയിയെ കാണാതാവുകയായിരുന്നു.
നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.