ഗവര്‍ണര്‍ക്ക് തിരിച്ചടി ; സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് ഹൈക്കോടതി സ്റ്റേ
Friday, July 19, 2024 4:58 PM IST
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണർക്ക് തിരിച്ചടി. കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ചാൻസലറുടെ ഉത്തരവിന് ഒരു മാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സേര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്.
സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.